home
Shri Datta Swami

 27 Aug 2023

 

Malayalam »   English »  

ശുദ്ധമായ അവബോധം, ജീവ, ചിത്ത് എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ദത്ത മത വിംശതിഃ എന്നതിൽ, പരാ പ്രകൃതി അല്ലെങ്കിൽ ചിത്ത് (Cit) അല്ലെങ്കിൽ ജീവ (വ്യക്തിഗത ആത്മാവ്) ശുദ്ധമായ അവബോധമാണെന്ന് (pure awareness) അങ്ങ് പറഞ്ഞു. വീണ്ടും, അങ്ങ് പറഞ്ഞു, പരാ പ്രകൃതി അല്ലെങ്കിൽ ചിത്ത്, ചിത്തവുമായി (Cittam) ചേരുന്നത് പരാ പ്രകൃതി അല്ലെങ്കിൽ ചിത്ത് അല്ലെങ്കിൽ ജീവ (വ്യക്തിഗത ആത്മാവ്) ആണെന്ന്. ഇത് എങ്ങനെ സാധിക്കും? സദ്ഗുരുവിന്റെ ആത്മീയ ജ്ഞാനത്തിനു ഈ അശുദ്ധമായ പരാ പ്രകൃതിയെയോ പ്രകൃതിയെയോ നശിപ്പിക്കാൻ കഴിയുമോ?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഒരു കപ്പ് പാൽ എടുത്താൽ, അതിൽ പഞ്ചസാര (പഞ്ചസാര നല്ലതും ചീത്തയുമായ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. മധുരമുള്ളതിനാൽ നല്ലതും പ്രമേഹം കൊണ്ടുവരുന്നതിനാൽ ദോഷവുമാണ്.) ചേർത്താലോ ചേർത്തില്ലെങ്കിലോ, അതിനെ നിങ്ങൾ പാൽ എന്ന് മാത്രം വിളിക്കും. സൃഷ്ടിയുടെ തുടക്കത്തിൽ സൃഷ്ടിക്കപ്പെട്ട ശുദ്ധമായ അവബോധത്തെ (pure awareness) പരാ പ്രകൃതി അല്ലെങ്കിൽ ചിത്ത് അല്ലെങ്കിൽ ശുദ്ധ ജീവ (Pure Jiivas) എന്ന് വിളിക്കുന്നു. പിന്നീട്, ഓരോ ജീവയ്ക്കും നിരവധി ജന്മങ്ങൾ സംഭവിക്കുകയും നിരവധി ഗുണങ്ങൾ ശേഖരിക്കപ്പെടുകയും ശുദ്ധമായ അവബോധത്തിലോ ജീവയിലോ ലയിക്കുകയും ചെയ്തു. ഇപ്പോൾ, ഗുണങ്ങൾ (നല്ലതോ ചീത്തയോ അല്ലെങ്കിൽ രണ്ടും) കലർന്ന ഈ അവബോധത്തെ പരാ പ്രകൃതി അല്ലെങ്കിൽ ജീവ അല്ലെങ്കിൽ ചിത്ത് എന്നും വിളിക്കുന്നു, പഞ്ചസാര ചേർത്തതിനുശേഷം ശുദ്ധമായ പാലിനെ പാൽ എന്ന് മാത്രം വിളിക്കുന്നതുപോലെ ദശലക്ഷക്കണക്കിന് ജന്മങ്ങൾ കടന്നുപോകുമ്പോൾ, ദൃഢമായ ഗുണങ്ങൾ ശുദ്ധമായ ജീവകളുമായി അല്ലെങ്കിൽ ശുദ്ധമായ അവബോധവുമായി കലരുന്നു. ഈ ഗുണങ്ങൾ അവസാനത്തെ ഖരരൂപത്തിലുള്ള മാലിന്യങ്ങളാണ്. ഈ മാലിന്യങ്ങളെ പ്രാരംഭദശയിൽ വാസനാസ് (vasanaas) എന്നും അവ ദ്രവ്യമാകുമ്പോൾ സംസ്ക്കാരങ്ങൾ (samskaaraas) എന്നും വിളിക്കപ്പെടുന്നു. ഈ സംസ്‌കാരങ്ങൾ കൂടുതൽ ദൃഢമാകുമ്പോൾ ഗുണങ്ങൾ (qualities or gunas) ആയിത്തീരുന്നു.

വാസന ജലബാഷ്പം പോലെ സൂക്ഷ്മമാണ്. സംസ്ക്കാരം രൂപം കൊണ്ട ജലം പോലെയാണ്. ഖരരൂപത്തിലുള്ള മഞ്ഞുപോലെയാണ് (ice) ഗുണ. ശക്തി എന്തായിരുന്നാലും, എല്ലാത്തിനുമുപരി, ഈ ഗുണങ്ങൾ വിവിധ ചിന്തകളോ അവബോധത്തിന്റെ രീതികളോ മാത്രമാണ്. ഈ ഗുണങ്ങൾ ഒന്നുകിൽ മാലാഖമാരിൽ ഉള്ളപോലെ നല്ല ഗുണങ്ങൾ അല്ലെങ്കിൽ അസുരന്മാരിൽ ഉള്ളത് പോലെ മോശം ഗുണങ്ങൾ അല്ലെങ്കിൽ മനുഷ്യരിൽ ഉള്ളത് പോലെ നല്ലതും ചീത്തയും കലർന്ന ഗുണങ്ങളാണ്. സദ്ഗുരുവിന്റെ ജ്ഞാനം നിരവധി ശരിയായ ചിന്തകൾ അല്ലെങ്കിൽ യഥാർത്ഥ ആശയങ്ങൾ കൂടിയാണ്, ഒരു വജ്രം മറ്റൊരു വജ്രം മുറിക്കുന്നതുപോലെ മോശം ഗുണങ്ങളെ നശിപ്പിക്കാൻ ഇതിന് കഴിയും. സദ്ഗുരുവിന്റെ ജ്ഞാനം മോശമായ ഗുണങ്ങളെ മാത്രമേ വെട്ടിമാറ്റുന്നുള്ളൂ, സദ്ഗുരുവിന്റെ ജ്ഞാനവും നല്ല ഗുണങ്ങളും സാമ്യമുള്ളതിനാൽ നല്ല ഗുണങ്ങളെ മുറിക്കുകയില്ല. ശുദ്ധമായ അവബോധം നല്ല ഗുണങ്ങളുള്ള ജീവയാകാം. അശുദ്ധമായ ജീവയ്ക്ക് മോശം ഗുണങ്ങളുള്ള ശുദ്ധമായ ജീവ എന്ന് അർത്ഥമാക്കാം. ശുദ്ധമായ ജീവ എന്നതിന് നല്ല ഗുണങ്ങളുള്ള ശുദ്ധമായ ജീവ എന്നോ ഗുണമില്ലാത്ത ശുദ്ധമായ ജീവ എന്നോ അർത്ഥമാക്കാം. അശുദ്ധമായ പരാ പ്രകൃതിയെയോ പ്രകൃതിയെയോ (ഗീതയിൽ ഭഗവാൻ കൃഷ്ണൻ വിളിച്ചത് പോലെ) അല്ലെങ്കിൽ ജീവയെയൊ നശിപ്പിക്കാൻ ഈ പറഞ്ഞ രീതിയല്ലാതെ മറ്റൊരു മാർഗവുമില്ല. ചിത്തം ഈ ഗുണങ്ങളെല്ലാം സംഭരിക്കുന്നു, ചിത്തോ ശുദ്ധമായ ജീവയോ ചിത്തവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഗുണങ്ങൾ നല്ലതാണെങ്കിൽ ശുദ്ധ ജീവയും ഗുണങ്ങൾ മോശമാണെങ്കിൽ അശുദ്ധമായ ജീവയും ഗുണങ്ങൾ നല്ലതും ചീത്തയുമാണെങ്കിൽ സമ്മിശ്ര ജീവയും ഗീതയിൽ പറഞ്ഞിരിക്കുന്നതുപോലെ (അനിഷ്ടമിഷ്ടം മിശ്രം ച…, Aniṣṭamiṣṭaṃ miśraṃ ca…) ഉണ്ടാകുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch